Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AkshayeKhanna

അക്ഷയ് ഖന്നയുടെ പിന്മാറ്റം; ദൃശ്യം മൂന്നാം ഭാഗം നേരിട്ട പ്രതിസന്ധികൾ വെളിപ്പെടുത്തി അഭിഷേക് പഥക്

ദൃ​ശ്യം മൂ​ന്നാം ഭാ​ഗ​ത്തിന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ന​ട​ൻ അ​ക്ഷ​യ് ഖ​ന്ന ചി​ത്ര​ത്തി​ൽനിന്നു പി​ന്മാ​റി​യ​തും തു​ട​ർ​ന്നു നേ​രി​ട്ട പ്ര​തി​സ​ന്ധി​ക​ളും വെ​ളി​പ്പെ​ടു​ത്തി സം​വി​ധാ​യ​ക​ൻ അ​ഭി​ഷേ​ക് പ​ഥ​ക്. ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​ന് ഏ​ഴു ദി​വ​സം മു​ൻ​പാ​ണു സാ​ങ്കേ​തി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെത്തു​ട​ർ​ന്ന് അ​ക്ഷ​യ് ഖ​ന്ന പ്രൊ​ജ​ക്റ്റി​ൽനി​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി പി​ന്മാ​റുന്നത്.

പെ​ട്ടെ​ന്നു​ള്ള പി​ന്മാ​റ്റം വ​ലി​യ അ​തൃ​പ്തി​യു​ണ്ടാ​ക്കി​യെ​ങ്കി​ലും ചി​ത്രീ​ക​ര​ണം നീ​ട്ടി​വയ്ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സെ​റ്റു​ക​ൾ സ​ജ്ജ​മാ​യ​തി​നാ​ലും പ്ര​തി​ദി​ന വേ​ത​ന​ക്കാ​രാ​യ നൂ​റു​ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളെ​യും മ​റ്റു താ​ര​ങ്ങ​ളെയും ബാ​ധി​ക്കു​ന്നതുകൊണ്ടുമാണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്.

തു​ട​ർ​ന്ന്, വെ​റും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ജ​യ്ദീ​പ് അ​ഹ്ലാ​വ​തി​നെ ചി​ത്ര​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ ക​ഥാ​പാ​ത്ര​ത്തി​നു പ​ക​ര​മാ​യി പു​തി​യൊ​രു ക​ഥാ​പാ​ത്ര​ത്തെ ഉ​ൾ​പ്പെ​ടു​ത്തി ദി​വ​സ​ങ്ങൾക്കുള്ളിൽ തി​ര​ക്ക​ഥ​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് ജ​യ്ദീ​പി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നി​ട്ടും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ജ​യ്ദീ​പ് ​ക​ഥാ​പാ​ത്ര​ത്തെ മ​നോ​ഹ​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് അ​ഭി​ഷേ​ക് പ​ഥ​ക് വ്യ​ക്ത​മാ​ക്കി.

'ദൃ​ശ്യം: ദി ​ക​ൺ​ക്ലൂ​ഷ​ൻ' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ​മൂ​ന്നാം ഭാ​ഗ​ത്തി​ൽ അ​ജ​യ് ദേ​വ്ഗ​ൺ, ത​ബു, ശ്രി​യ ശ​ര​ൺ, രാ​ജ്‌​കൗ​ശ​ൽ പ്ര​കാ​ശ് രാ​ജ്, സൗ​ര​ഭ് ശു​ക്ല തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ചി​ത്രം ഒ​ക്‌ടോബർ രണ്ടിനു ​തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. മലയാളം പതിപ്പിൽനിന്നു വ്യത്യസ്തമായ കഥാസന്ദർഭങ്ങളാണു ഹിന്ദി പതിപ്പ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അജയ് ദേവ്ഗൺ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Latest News

Corehub Up